റിയാദ്: സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സൗദി അറേബ്യയിൽ മാറ്റങ്ങൾക്ക് തുടക്കമായതിന് പിന്നാലെ ലിംഗസമത്വം ഉറപ്പാക്കാൻ കൂടുതൽ നടപടികൾ. മാറ്റത്തിന്റെ പാതയിൽ അടുത്ത ചുവടുമായി സൗദി റസ്റ്റോറന്റുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കവാടമെന്ന നിബന്ധന ഒഴിവാക്കി.
സ്ത്രീകൾക്കും കുടുംബവുമായി വരുന്നവർക്കും ഒരു വാതിൽ, പുരുഷന്മാർക്കു മറ്റൊന്ന് എന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഇരൂ കൂട്ടരും പരസ്പരം കാണാത്ത വിധത്തിൽ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതും. ഇതിനാണ് ചെറിയ രീതിയിൽ മാറ്റം വന്നിരിക്കുന്നത്.
സൗദിയിൽ സ്ത്രീകൾക്കു ഡ്രൈവിങ് അനുമതിയെന്ന വിപ്ലവകരമായ തീരുമാനം വന്നത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ, പുരുഷ രക്ഷകർത്താവിന്റെ സമ്മതമില്ലാതെ വിദേശ യാത്ര നടത്താമെന്നതുൾപ്പെടെ ഒട്ടേറെ ഇളവുകളും സ്ത്രീകൾക്ക് നൽകിയിരുന്നു. സിനിമാ തീയ്യേറ്ററുകൾ ഉൾപ്പടെയുള്ളവ വീണ്ടും സൗദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നീക്കവും.
Discussion about this post