ദോഹ: ഖത്തറില്‍ വിദേശകാര്യ വകുപ്പില്‍ പുതിയ വനിത മന്ത്രി. ലൌലാ ബിന്ത് റാഷിദ് അല് ഖാതിറയാണ് ഖത്തറിലെ പുതിയ വനിതാ വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റത്. നിലവിലെ മന്ത്രിസഭയില്‍ രണ്ടാമത്തെ വനിതയാണ് ലൌലാ അല്‍ ഖാതിര്‍.
പുതിയ വനിതാ വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റ ലൌലാ ബിന്ത് റാഷിദ് അല്‍ ഖാതിറിന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ആശംസകള്‍ നേര്‍ന്നു.
വിദേശകാര്യവകുപ്പില്‍ മന്ത്രിസ്ഥാനം ലഭിക്കുന്ന ആദ്യ വനിതയാണ് ലൌലാ ബിന്ത് റാഷിദ് അല്‍ ഖാതിറ്. മുമ്പ് വിദേശകാര്യമന്ത്രാലയത്തിലെ വക്താവായിരുന്നു ഇവര്‍.