ദുബായ്: ഔദ്യോഗിക സന്ദർശനത്തിന് യുഎഇയിലെത്തിയ സൗദി അറേബ്യ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾ വൈറലാകുന്നു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് സൗദി രാജകുമാരൻ ദുബയിയിൽ എത്തിയിരിക്കുന്നത്. ദുബായ് എക്സ്പോ 2020 വേദിയും സൽമാൻ രാജകുമാരൻ സന്ദർശിച്ചു. സൗദി പവലിയൻ ഒരുക്കങ്ങൾ കിരീടാവകാശി സന്ദർശിച്ച് വിലയിരുത്തി.
യുഎഇയിൽ എത്തിയ മുഹമ്മദ് ബിൻ സൽമാനെ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സ്വീകരിച്ചത്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് മുഹമ്മദ് ബിൻ സൽമാൻ യുഎഇയിലെത്തുന്നത്. മേഖലയുടെ സ്ഥിരതയ്ക്കും വളർച്ചയും യുഎഇ, സൗദി ഭരണാധികാരികൾ നൽകി വരുന്ന സംഭാവനകളും ഇരുവരും എടുത്തുപറഞ്ഞു. വിവിധ കരാറുകളിലും ഒപ്പുവച്ചു.
തുടർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സബീൽ കൊട്ടാരത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. വിവിധ വിഷയങ്ങളിൽ ഇവർ ചർച്ച നടത്തി.
വ്യതിരിക്തവും അവിസ്മരണീയവുമായ രൂപകൽപനയാണ് എക്സ്പോയിലെ സൗദി പവലിയനുള്ളത്. യുഎഇ കഴിഞ്ഞാൽ പിന്നെ ഏറ്റുവും വലിയ പവലിയൻ സൊദിയുടേതാണ്.
Discussion about this post