ഷാര്‍ജ: ഷാര്‍ജയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ കാണാതായ അമയ സന്തോഷിനെ (15) കണ്ടെത്തിയതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് വൈകീട്ട് പ്രാദേശിക സമയം നാലു മണിയോടെ ദുബായ് ലാമേറില് നിന്ന് കുട്ടിയെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
അവന് സുഖമായിരിക്കുന്നു. കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ വെള്ളം മാത്രം കുടിച്ചാണ് രണ്ടു ദിവസം കഴിച്ചുകൂട്ടിയത്. കുട്ടിയെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ബന്ധു വ്യക്തമാക്കി.
അബു ഷഗാറയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി സന്തോഷ് രാജന് ബിന്ദു സന്തോഷ് ദമ്പതികളുടെ മകനാണ് അമയ. ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അമയ സന്തോഷിനെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
രാവിലെ ട്യൂഷന് പോയതിന് ശേഷമാണ് അമയയെ കാണാതായത്. പിതാവ് സന്തോഷാണ് ട്യൂഷന് ക്ലാസ്സില്‍ കൊണ്ട് വിട്ടിരുന്നത്. പരീക്ഷ പേടിയാകാം വീട്ടിലേക്ക് തിരിച്ച് വരാന്‍ മടിക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post