ദുബായ്: ദുബായിയില്‍ സന്ദര്‍ശക വിസ ഇനി 15 സെക്കന്റുകള്‍ക്കുള്ളില്‍ നല്‍കാനാകുമെന്ന് അധികൃതര്‍. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരം സംവിധാനം. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു.
സന്ദര്‍ശക വിസക്ക് വേണ്ടി ട്രാവല്‍ ഏജന്‍സികള്‍ മുഖേന അപേക്ഷകള്‍ നല്‍കാം. സ്പോണ്സര് വഴിയും അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടുന്നത് മുതല്‍ 15 സെക്കന്റാണ് അവ അനുവദിക്കാനുള്ള സമയം. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post