ദുബായ്: ദുബായ്യില് പൊതുഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മെട്രോ സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി കരാര്‍ നല്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
മെട്രോ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഇതുവഴി സാധിക്കും. സ്റ്റേഷനുകളുടെ വിപുലീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് ആര്.ടി.എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈന്‍ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കും.
കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഓരോ സ്റ്റേഷനുകളില്‍ നിന്നും വിവിധ ഗതാഗത മാര്ഗങ്ങളിലേക്കു മാറാനുള്ള സൗകര്യം, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് മികച്ച സംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ വിപുലീകരണത്തില്‍ ഉള്‍പ്പെടും. നടപ്പാല നിര്‍മാണം, സൂചിക ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയും വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
Discussion about this post