ദുബായ്: കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ വെള്ളപ്പൊക്കം. ദുബായ് മാളിലും പരിസരങ്ങളിലും വെള്ളം കയറി. മോശം കാലാവസ്ഥമൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. റോഡുകളിലെ വലിയ തോതിലുള്ള വെള്ളകെട്ടുമൂലം ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെ ചില സ്‌കൂളുകള്‍ നേരത്തെ വിട്ടു.
രാജ്യത്ത് പൊതുവെ മൂടികെട്ടിയ അന്തരീക്ഷമാണ്. മഴ രണ്ടുദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് അടി വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
പൊതുജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിടുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും പോലീസ് നിര്‍ദേശം നല്‍കി.
Video: Mall in Dubai flooded after heavy downpour in UAE https://t.co/jhVFwFpWq5
(KT reader) pic.twitter.com/vAcRPWGx9Q
— Khaleej Times (@khaleejtimes) 10 November 2019