റിയാദ്: ഇനിമുതല്‍ സൗദി അറേബ്യയില്‍ ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങാന്‍ അനുമതി. കേസ് എടുക്കില്ലെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പ് നല്കി. ഷോര്‍ട്സ് ധരിക്കുന്നത് പൊതുമര്യാദ നിയമലംഘനമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും മറ്റും ഈ വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയിരിക്കുന്നത്.
പൊതുമര്യാദ സംരക്ഷണ നിയമാവലിയിലെ ഏഴ്, ഒമ്പത് ഖണ്ഡികകളില്‍ പറഞ്ഞിരിക്കുന്നത്. പൊതുമര്യാദയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതേ നിയമാവലിയില്‍ പറയുന്ന പ്രകാരം തന്നെ ശിക്ഷിക്കുമെന്നാണ്. നിയമാവലിയില്‍ സൂചിപ്പിക്കാത്ത വിഷയത്തില്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊതുമര്യാദ സംരക്ഷണ നിയമപ്രകാരം പിഴ ചുമത്തപ്പെട്ട വ്യക്തിക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിനിസ്ട്രേഷന് കോടതിയില്‍ പരാതി പറയാനുള്ള അവകാശമുണ്ടെന്നും നിയമാവലിയില്‍ പറയുന്നു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ‘മഹസര്‍’ സമ്പൂര്‍ണമാവണമെന്നും നിയമലംഘനം നടത്തിയ വ്യക്തിയുടെ പേര്, വ്യക്തിഗതവിവരങ്ങള്‍, ഫോണ്‍നമ്പര്‍, നിയമലംഘനത്തിന്റെ വകുപ്പ്, സ്ഥലം, തീയതി, എന്നീ കാര്യങ്ങള്‍ മഹസറില്‍ രേഖപ്പെടുത്തണം.
Discussion about this post