റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ എയര്‍പോട്ട് നികുതി ബാധകം. ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്കായാണ് ഈ തുക ഈടാക്കുന്നതെന്നാണ് വിവരം.
എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും നികുതി ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കാന്‍ ഗതാഗത മന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതിക്ക് മൂല്യ വര്‍ധിത നികുതിയും ബാധകമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ടിക്കറ്റ് നിരക്കിനും ഇത് ബാധകമാണ്. എന്നാല്‍ അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് മൂല്യ വര്‍ധിത നികുതി ബാധകമല്ല.
Discussion about this post