ജിദ്ദ: സൗദിയിലേക്കും യുഎഇയിലേക്കും സന്ദര്‍ശനം നടത്താന്‍ ഇനി ഒരേ വിസ സിസ്റ്റം വരുന്നു. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് യുഎഇയിലേക്കും യുഎഇയില്‍ എത്തുന്നവര്‍ക്ക് സൗദിയിലേക്കും ഒരേ വിസിറ്റ് വിസയില്‍ സഞ്ചരിക്കാം. യുഎഇ ധനകാര്യമന്ത്രി എന്‍ജിനീയര്‍ സുല്‍ത്താന്‍ അല്‍ മന്‍സൂരിയാണു ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സൗദി- യുഎഇ ജോയിന്റ് വിസ സംവിധാനം 2020 മുതല്‍ നിലവില്‍ വരുമെന്നാണു മന്ത്രി അറിയിച്ചത്.
നിലവില്‍ സൗദിയില്‍ ആരംഭിച്ച ടൂറിസം സാധ്യതകളും യുഎഇയുടെ ടൂറിസം മേഖലകളും തമ്മിലുള്ള പരസ്പര സഹകരണമാണു ഇതുവഴി സാധ്യമാകുക. പദ്ധതി നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളിലേക്കുമുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് വലിയ തോതില്‍ വര്‍ധിക്കും.
യുഎഇ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് സൗദിയുടെ പൈതൃക സാംസ്‌കാരിക ഭൂമികകളും സൗദിയിലുള്ളവര്‍ക്ക് യുഎഇയുടെ വിവിധ ടൂറിസം മേഖലകളും സന്ദര്‍ശിക്കാന്‍ സാധിക്കും. ഇതിനെല്ലാം പുറമെ ഇരു രാജ്യങ്ങളിലുമായി കഴിയുന്ന പ്രവാസി സമൂഹത്തിനും വിവിധ രീതികളില്‍ സംയുക്ത വിസ പ്രയോജനപ്പെടും.
Discussion about this post