വ്യാജ രേഖകള്‍ ഉണ്ടാക്കി വിവിധ അക്കൗണ്ടുകളിലേക്ക് 5.2 ദശലക്ഷം ദിര്‍ഹം അപഹരിച്ച ബാങ്ക് ഉദ്യോഗസ്ഥനെതിരെ കേസ്. ഇയാളുടെ ഭാര്യയുടെത് ഉള്‍പ്പെടെ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം ഇട്ടത്. സംഭവത്തില്‍ പ്രതി നാട് വിട്ടെങ്കിലും ഇയാളുടെ ഭാര്യയെ പോലീസ് പിടികൂടി. പാക്കിസ്ഥാന് സ്വദേശിയായ പ്രതി ദുബായിലെ ഒരു ബാങ്കിന്റെ പ്രോപ്പര്‍ട്ടി പ്രോജക്റ്റിന്റെ മാനേജര്‍ ആയിരുന്നു.
2011, 2017 നും ഇടയിലായാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് ലഭിച്ച വിവിരം. സംഭവം പിടിക്കപ്പെടാതിരിക്കാന്‍ ഭാര്യ ഉള്‍പ്പെടെയുള്ള നിരവധി ആളുകളുടെ അക്കൗണ്ടാണ് മുഖ്യ പ്രതി ഉപയോഗിച്ചത്.
5.2 ദശലക്ഷം ദിര്‍ഹം അപഹരിച്ചു, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം പ്രതിക്ക് മേല്‍ കുറ്റം ചുമത്തി. തട്ടിപ്പ് പുറത്തറിഞ്ഞയുടന്‍ പോലീസ് പ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് സ്ത്രീയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പ്രതിയുടെ ഭാര്യ പറയുന്നു. എന്നാല്‍ യുവതിയും ഇതിന് കൂട്ട് നിന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post