റിയാദ്: സൗദിയില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കികൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നു. തൊഴിലിടങ്ങളിലെ മാനസിക ശാരീരിക പീഡനങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതാണ് നിയമം. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥയാണ് പ്രാബല്യത്തിലായത്.
തൊഴിലുടമ തൊഴിലാളിയുടെ മേലും തിരിച്ചു നടത്തുന്ന കയ്യേറ്റങ്ങള്‍, മേധാവിമാരും സഹ പ്രവര്‍ത്തകരും നടത്തുന്ന കയ്യേറ്റങ്ങള്‍, ബ്ലാക്മെയില്‍ ചെയ്യല്‍, ചീത്ത വിളിക്കല്, മാനസിക, ശാരീരിക ഇതര പീഡനങ്ങള്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, മറ്റു മാനസിക ശാരീരിക പീഡനങ്ങള്‍ക്കെതിരെയും നിയമം സുരക്ഷാ ഉറപ്പാക്കുന്നു.
തൊഴിലാളികള്‍ക്ക് നേരെ കയ്യേറ്റങ്ങള്‍ പീഡനങ്ങള്‍ ഉണ്ടായാല്‍ അഞ്ചു ദിവസത്തിനകം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി നല്‍കാം. പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയാണ് കൈകൊള്ളുക. അതേസമയം അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കും, അറിഞ്ഞിട്ടും ഇത്തരം കുറ്റങ്ങള്‍ മൂടിവെയ്ക്കുന്നവര്ക്കെതിരെയും നടപടിയെടുക്കുന്നത് പുതിയ നിയമത്തിന്റെ പരിഗണനയില്‍ വരും.
വിദേശത്ത് നിന്നും എത്തുന്ന തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം. നിയമം കര്‍ശനമായാണ് സൗദിയില്‍ നിലനില്ക്കുക. നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്നു.
Discussion about this post