റിയാദ്: ഏറെ സമയം നീണ്ട പരിശ്രമത്തിന് ഒടുവിൽ കുഴൽക്കിണറിൽ വീണ ഇന്ത്യക്കാരന് ഒടുവിൽ മോചനം. സൗദിയിൽ 400 മീറ്റർ ആഴമുള്ള കുഴൽ കിണറിൽ വീണ ഇന്ത്യക്കാരനെയാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. റിയാദ് പ്രവിശ്യയിൽപ്പെട്ട വാദി അൽ ദവാസിറിലാണ് ഇന്ന് സംഭവം നടന്നത്.
400 മീറ്റർ ആഴമുള്ള കുഴൽ കിണറിൽ വീണ തൊഴിലാളിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്. സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ തുർകി ആയിദിന്റെ നേതൃത്തിലാണ് കുഴൽ കിണറിൽ വീണ ഇന്ത്യക്കാരന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടന്നത്.
എന്നാൽ, ഇന്ത്യക്കാരൻ ഏത് സംസ്ഥാനത്തു നിന്നുള്ള ആളാണെന്നു വ്യക്തമായിട്ടില്ല.
Discussion about this post