ഫുജൈറ: അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകന് ഫുജൈറ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ‘വീട്ടിലിരിക്കുന്നതിനേക്കാള്‍ നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണെന്ന് പറഞ്ഞ് അമ്മയെ അപമാനിക്കുകയും ചെയ്തു. ഇത് പറഞ്ഞാണ് മകന് വീട്ടില്‍ നിന്ന് അമ്മയെ പുറത്താക്കിയത്.
എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മകന് വാദിച്ചെങ്കിലും അത് കോടതി കണക്കിലെടുത്തില്ല. മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ അപമാനിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്ത മകന് 50,000 ദിര്‍ഹം പിഴ ചുമത്തണമെന്നാവശ്യപ്പെട്ടാണ് അമ്മ ഫുജൈറ കോടതിയെ സമീപിച്ചത്. എന്നാല്‍ തന്റെ അച്ഛനും അമ്മയും തമ്മില്‍ ഫുജൈറ കുടുംബ കോടതിയില്‍ കേസ് നടക്കുകയാണെന്നും അതില്‍ താന്‍ അച്ഛന്റെ നിലപാടിനെ പിന്തുണച്ചതിനുള്ള പ്രതികാരമായാണ് അമ്മ പരാതി നല്‍തിയതെന്നുമായിരുന്നു മകന്റെ മറുപടി.
അതേസമയം, താന്‍ അച്ഛനൊപ്പം നിന്നതിനാണ് അമ്മ കേസ് നല്‍കിയതെന്ന് ആരോപിച്ച ഇയാള്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ രണ്ട് സാക്ഷികളെ ഹാജരാക്കാമെന്നും അതുവരെ കേസ് നീട്ടിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ അരോപണങ്ങളില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നും ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വിചാരണയ്ക്കൊടുവില് മകന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, അദ്ദേഹത്തിന് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
Discussion about this post