അബുദാബി: പതിവു തെറ്റിക്കാതെ ബിഗ് ടിക്കറ്റ് അടിച്ചത് മലയാളിക്ക്. ഭാഗ്യദേവത 23 കോടി രൂപ സമ്മാനിച്ചത് മലയാളിയായ ജെഎം മുഹമ്മദ് ഫയാസിനാണ്. ഒട്ടുമിക്കപ്പോഴും ബിഗ് ടിക്കറ്റ് അടിക്കുന്നത് മലയാളികള്‍ക്കാണ്. ഇതുവരെ നിരവധി മലയാളികള്‍ക്കാണ് ബിഗ് ടിക്കറ്റ് ഭാഗ്യം നല്‍കിയിരിക്കുന്നത്. ഓരോ മലയാളിക്കും പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്നതിന്റെ കാരണം കൂടിയാണ് ഇത്.
ബിഗ് ടിക്കറ്റ് ലോട്ടറിയുടെ 1.2 ദിര്‍ഹ(ഏകദേശം 23 കോടി രൂപ)മാണ് മലയാളിയായ ജെഎം മുഹമ്മദ് ഫയാസിന് ലഭിച്ചത്. ഒരു ലക്ഷം മുതല്‍ 50,000 ദിര്‍ഹം വരെ സമ്മാനമായി ലഭിച്ച മറ്റ് അഞ്ച് ഇന്ത്യക്കാരില്‍ നാല് മലയാളികള്‍ ഉണ്ട്. സെപ്റ്റംബര്‍ മാസം 30-ാം തീയതി എടുത്ത 059070 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ടിക്കറ്റെടുത്ത് നാലാം നാളാണ് ഫയാസിനെ തേടി ഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം നേടിയെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ഫയാസിന് ആദ്യം വിശ്വസിക്കാനായില്ല. ഇപ്പോഴും അമ്പരപ്പിലാണ് ഫയാസ്.
Discussion about this post