കൊല്ലത്തുകാരി ഇനി ദുബായിയില്‍ ബസ് ഓടിക്കും; ഹെവി ലൈസന്‍സ് സ്വന്തമാക്കി സുജ, യുഎഇയില്‍ ഹെവി ലൈസന്‍സ് നേടിയ ആദ്യ വനിത എന്ന നേട്ടവും സ്വന്തം

അമ്മാവന്‍ നാട്ടില്‍ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു.

അബുദാബി: യുഎഇയില്‍ ഹെവി ലൈസന്‍സ് നേടിയ ആദ്യ വനിതയായി കൊല്ലത്തുകാരി സുജ തങ്കച്ചന്‍(32). നാട്ടില്‍ സ്‌കൂട്ടര്‍ മാത്രം ഓടിച്ച് പരിചയമുള്ള സുജയാണ് ഇന്ന് ഹെവി ലൈസന്‍സ് സ്വന്തമാക്കിയത്. ഖിസൈസിലെ സ്വകാര്യ സ്‌കൂള്‍ ബസ് കണ്ടക്ടറാണ് സുജ.

അമ്മാവന്‍ നാട്ടില്‍ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അതുപോലെ വാഹനമോടിക്കണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നെന്ന് സുജ പറയുന്നു. ഇപ്പോള്‍ ആ ആഗ്രഹമാണ് സഫലമാകുന്നത്. കോളേജ് പഠനത്തിനു ശേഷം മൂന്ന് വര്‍ഷം മുന്‍പ് യുഎഇയിലെത്തിയപ്പോള്‍ ലഭിച്ചത് സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ ജോലിയാണ്.

അന്നുമുതലുള്ളതാണ് ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈന്‍സ് എന്ന സ്വപ്‌നം സുജയില്‍ കടന്നു കൂടിയത്. ഇക്കാര്യം വീട്ടുകാരോടും സ്‌കൂള്‍ അധികൃതരോടും പങ്കുവച്ചപ്പോള്‍ അവരും പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയായിരുന്നു. ഡ്രൈവിങ് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ പരിശീലന സമയവും സ്‌കൂള്‍ സമയവും തമ്മില്‍ ചേരാതെയായി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ സമയം ക്രമീകരിച്ചു നല്‍കിയതോടെ ആ പ്രതിസന്ധിയും തരണം ചെയ്ത് മുന്‍പോട്ടു പോയി. ഏഴാം തവണയാണു ടെസ്റ്റില്‍ വിജയിച്ചത്.

Exit mobile version