ദുബായ്: വീണ്ടും ഇന്ത്യക്കാരനെ കടാക്ഷിച്ച് ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഇന്ത്യക്കാരന് ലഭിച്ചത് 7.11 കോടി രൂപ. കഴിഞ്ഞ പതിനാറ് വര്‍ഷമായി ദുബായിയില്‍ താമസിക്കുന്ന അക്കൗണ്ടന്റായ പ്രവീണ്‍ അരാന്‍ഹയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. രണ്ട് കൂട്ടുക്കാര്‍ക്കൊപ്പം ഷെയര്‍ ഇട്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം മകളുടെ പഠനാവശ്യത്തിനായി മാറ്റി വയ്ക്കുമെന്നാണ് പ്രവീണ്‍ പറഞ്ഞത്. മകള്‍ ഇപ്പോള്‍ യുഎസില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് പഠിക്കുകയാണെന്നും ഏതറ്റം വരെയും അവളെ പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് ലഭിച്ചത് പോലെ എല്ലാവര്ക്കും ഇത്തരത്തില്‍ അവസരം ഉണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ന് ശേഷം ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടുന്ന 151ാമത്തെ ഇന്ത്യക്കാരന് കൂടിയാണ് പ്രവീണ്‍.
Discussion about this post