അബുദാബി: സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി യുഎഇ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനാണ് യുഎഇ ഭരണാധികാരികളുടെ തീരുമാനം. ഇതിനായി രാജ്യത്ത് 20,000 തൊഴലവസരങ്ങള്‍ സ്വദേശി പൗരന്മാര്ക്കായി സൃഷ്ടിക്കും. സ്വകാര്യ മേഖലയില്‍ 160 തസ്തികകള്‍ സ്വദേശികള്‍ക്കായി പരിമിതപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. കൂടാതെ 18,000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹം വിനിയോഗിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്കി. കൂടാതെ, നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതം സ്വദേശിവല്‍ക്കരണത്തിനു സഹായകമായി വിനിയോഗിക്കും.
സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്കി സ്വദേശികളെ തൊഴിലിനു പ്രാപ്തരാക്കും. പ്രതിവര്‍ഷം എട്ടായിരം പേരെ സ്വകാര്യ മേഖലയില്‍ നിയമിക്കാനാവശ്യമായ തൊഴില്‍ പരിശീലനം നല്‍കാനാണ് തീരുമാനം. സ്വകാര്യ മേഖലയില്‍ തുല്യത നല്കുന്ന വിധം നിയമ ഭേദഗതിയുണ്ടാകും. പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയില്‍ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തും. ഇവയില്‍ കൂടുതലും അഡ്മിനിസ്ട്രേഷന്, സൂപ്പര്‍വൈസിങ് തസ്തികകളാണ്.
അതേസമയം, സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം തങ്ങളുടെ തൊഴിലിനെ ബാധിക്കുമോയെന്ന ആശങ്കിയിലാണ് രാജ്യത്തുകഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍.
Discussion about this post