കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ച് കുവൈറ്റ്. എണ്ണ ടെര്‍മിനലുകള്‍, വ്യാപാര തുറമുഖങ്ങള്‍ എന്നിവയുടെ സുരക്ഷ ഇരട്ടിയാക്കി.
തുറമുഖങ്ങളിലെ കപ്പലുകള്‍ക്ക് ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
അതേസമയം, മേഖലയിലെ നിലവിലെ സാഹചര്യംമൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ അനന്തരഫലങ്ങള്‍ നേരിടാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ഇസം അല്‍ നഹാം വ്യക്തമാക്കി. വിവിധ സുരക്ഷാ മേധാവികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ കുവൈറ്റില്‍ ആറ് മാസത്തേക്ക് വേണ്ട ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ട്. അടിയന്തര സാഹചര്യം നേരിടാനാവശ്യമായ നടപടികള്‍ ഉന്നതതല സുരക്ഷാ വിഭാഗം പതിവായി യോഗം ചേര്‍ന്ന് അവലോകനം നടത്തുന്നുണ്ട്.
Discussion about this post