മനാമ: ബഹ്‌റൈനിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ മധുരമുള്ള കാഴ്ചയാവുന്നു. കേരളീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതുന്ന ദ്യശ്യങ്ങളായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ണാഭമായ ഓണം ഘോഷയാത്രയിലുള്ളത്.
കേരളീയ സമാജം ഘടകങ്ങളോടൊപ്പം വിവിധ കൂട്ടായ്മകളും സംഘടനകളും ചേര്‍ന്നാണ് പരിപാടികള്‍ അവതരിപ്പിച്ചത്. നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ആയോധന കലകള്‍, വാദ്യമേളങ്ങള്‍, ഫ്‌ളോട്ടുകള്‍, സമകാലീന കേരളത്തിന്റെ ആവിഷ്‌കരണങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റ് കൂട്ടി.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഐ വൈ സി സി , ഓ ഐ സി സി , അയ്യപ്പസേവാ സംഗം എന്നീ കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെയായിരുന്നു ഘോഷയാത്ര. വന്‍ ജനാവലിയാണ് ഘോഷയാത്ര കാണുവാനായി സമാജംഹാളില്‍ എത്തിയത്.
കേരളത്തിന്റെ തനത് കലാരൂപങ്ങളായ ഓട്ടന്‍ തുള്ളലും കഥകളിയും തെയ്യവുമൊക്കെ തുടങ്ങി മോഹിനിയാട്ടവും വഞ്ചികളിയും തിരുവാതിരയും പടയണിയും കുമ്മാട്ടികളിയും ഓണപ്പൊട്ടനും മഹാബലിയുമെല്ലാം ദ്യശ്യങ്ങളില്‍ നിറഞ്ഞു.
Discussion about this post