ദുബായ്: പനി ബാധിച്ച് ദുബായിയില്‍ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. ആലിയ നിയാസ് അലി(17)ആണ് മരിച്ചത്. തിങ്കളാഴ്ച വരെ സ്‌കൂളില്‍ ചെന്നിരുന്ന ആലിയയെ പിന്നീട് പനി ബാധിച്ച് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. മൃതദേഹം അല്‍ഖൂസ് ശ്മശാനത്തില്‍ കബറടക്കി.
ഒക്ടോബര്‍ 29ന് ദുബായില്‍ നാലാം ക്ലാസുകാരി അമീന ഷറഫ്(9) പനി ബാധിച്ച് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. കുട്ടികള്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം കാണുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണിക്കണമെന്നും സ്‌കൂളിലേയ്ക്ക് അയക്കരുതെന്നും നിര്‍ദേശിച്ചു.