അബുദാബി: ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഇന്ന് നടന്ന നറുക്കെടുപ്പില്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന ശ്രീ സുനില്‍ ശ്രീധരന്‍, ചെന്നൈ സ്വദേശിയായ ബിസിനസുകാരന്‍ ലളിത് ശര്‍മ എന്നിവര്‍ക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) വീതം സമ്മാനം ലഭിച്ചു. 310 ാം സീരീസിലെ 4638 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
അതേസമയം, സുനില്‍ ശ്രീധരന്‍ മലയാളിയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുമായി അധികൃതര്‍ക്ക് ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
311ാം സീരീസിലെ 3743 നമ്പര്‍ ടിക്കറ്റാണ് ലളിത് ശര്‍മയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. ഇത് രണ്ടാം തവണയാണ് ലളിത് ശര്‍മ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നത്. തടിയുടെയും പ്ലൈവുഡിന്റെയും ബിസിനസ് നടത്തുകയാണ് ലളിത് ശര്‍മ. സമ്മാനതുക കൊണ്ട് ബിസിനസ് വ്യാപിപ്പിക്കണം. കുടുംബത്തെ സഹായിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം നീക്കിവയ്ക്കുകയും ചെയ്യുമെന്നും ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മറ്റൊരു നറുക്കെടുപ്പില്‍ അമേരിക്കന്‍ സ്വദേശിയായ ഇബ്രാഹിം ബിത്താറിന് ഓഡി ക്യൂ8 3.0 സീരിസ് കാറും ജുമ മുഹമ്മദ് അബ്ദുല്ല എന്ന യുവാവിന് ഇന്ത്യന്‍ സ്‌കോട്ട് മോട്ടോര്‍ബൈക്കും ലഭിച്ചു.