അബുദാബി: ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വന്‍പിഴ ഈടാക്കി യുഎഇ സര്‍ക്കാര്‍. 8000 രൂപ പിഴ ഈടാനാക്കാണ് നിര്‍ദേശം. റോഡില്‍ പൊലിയുന്ന ജീവനുകള്‍ക്ക് തടിയിടാനാണ് പുതിയ നീക്കം. സീബ്രാലൈനിലൂടെ അല്ലാതെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് ജനം റോഡ് മുറിച്ചു കടക്കുന്നത്.
അതിനാല്‍ തന്നെ നിരവധി അപകടമരണങ്ങളാണ് സംഭവിക്കുന്നത്. ഇതിന് തടയിടാനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരം ട്രാഫിക് നിയമലംഘനം നടത്തിയ 50,605 പേരില്‍ നിന്നും അബുദാബിയില്‍ മാത്രം പിഴ ഈടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം അപകടങ്ങളില്‍പ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം അബുദാബിയില്‍ നൂറോളമാണ്. യുഎഇയിലാകെ ഇപ്രകാരം മരണമടഞ്ഞവര്‍ അഞ്ഞൂറോളം വരും. നിയമലംഘകരുടെ തോത് പ്രതിവര്‍ഷം ശരാശരി 21 ശതമാനം കണ്ടുവര്ധിക്കുന്നുവെന്നാണ് ഔദ്യോഗികമായ കണക്ക്.
Discussion about this post