സൗദിയില്‍ ഹോട്ടിലില്‍ വെച്ച് ജീവനക്കാരിക്ക് മര്‍ദ്ദനം. ഉപഭോക്താക്കളില്‍ ഒരാളുമായുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തര്‍ക്കത്തിനിടെ ജിസാന്‍ പ്രവിശ്യയിലെ സ്വകാര്യ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ജോലിക്കാരിക്കാണ് മര്‍ദ്ദേനമേറ്റത്. ജിസാനിലെ സ്വബ്യയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ റിസപ്ഷനിസ്റ്റിനാണ് മര്‍ദ്ദനമേറ്റത്. യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
ഹോട്ടല്‍ ജീവനക്കാരിയെ യുവാവ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ; ഹോട്ടലിലെ മസാജ് സെന്ററിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിച്ചെത്തിയ യുവാവിന് അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് മറുപടി നല്‍കി. എന്നാല്‍ യുവാവ് ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരുന്നു, തുടര്‍ന്ന് തന്നെ അസഭ്യം പറയാന്‍ തുടങ്ങി. ഇതിനിടെ ജീവനക്കാരി തന്റെ കയ്യിലെ കാപ്പി യുവാവിനു നേരെ ഒഴിച്ചതാണ് മര്‍ദ്ദനത്തിനിടയാക്കിയത്. ഹോട്ടലിലെ മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് ഒടുവില്‍ യുവാവിനെ മര്‍ദ്ദനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. സംഭവത്തില്‍ ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post