അല്‍ഐന്‍: കൃത്രിമ രേഖയുണ്ടാക്കി നാടുവിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ബൈജു ഗോകുലം ഗോപാലന് ദുബായ് ശിക്ഷ വിധിച്ചു. ഒരു മാസം തടവും നാടുകടത്തലുമാണ് അല്‍ഐന്‍ കോടതി ശിക്ഷ വിധിച്ചത്.
എന്നാല്‍ 20 കോടി രൂപയുടെ സാമ്പത്തിക കേസില്‍ യാത്രാവിലക്ക് നിലവിലുള്ളതിനാല്‍ കേസ് തീര്‍പ്പായി മാത്രമേ ബൈജുവിനെ നാടുകടത്തൂ. അല്‍ഐന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുഎഇയില്‍ കേസ് നേരിടുകയായിരുന്നു ബൈജു ഗോപാലന്. ഈ കേസിലെ യാത്രാവിലക്ക് മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞമാസമാണ് യുഎഇയില്‍ നിന്ന് കൃത്രിമരേഖയുണ്ടാക്കി നാട്ടിലേക്ക് പോകാന്‍ ശ്രമിക്കവെ ബൈജു ഒമാനില്‍ പിടിയിലായത്. യുഎഇ താമസ വിസയില്‍ ആയതിനാല്‍ ഒമാന്‍ അധികൃതര്‍ ഇദ്ദേഹത്തെ യുഎഇക്ക് കൈമാറി. തമിഴ്നാട്ടില്‍ വിപുലമായ രാഷ്ട്രീയ വ്യവസായിക ബന്ധമുള്ള രമണിയാണ് ബൈജു ഗോപാലനെതിരെ സാമ്പത്തിക കേസ് നല്‍കിയിട്ടുള്ളത്.
Discussion about this post