റിയാദ്: സൗദിയില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് ഈ മാസം പകുതി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ തീരപ്രദേശങ്ങളില്‍ ആണ് ചൂട് കൂടാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സാധാരണഗതിയില്‍ ആഗസ്ത് അവസാനത്തോടെ രാജ്യത്തെ ചൂടിന് ശമനം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ സെപ്റ്റംബര്‍ എത്തിയിട്ടും ചൂടിന് യാതൊരു കുറവുമുണ്ടായില്ല. കിഴക്കന്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും ചൂട് വര്‍ധിച്ചു വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. നാല്‍പ്പത് മുതല്‍ നാല്‍പ്പത്തഞ്ച് ഡിഗ്രി വരെയാണ് ഇവിടുത്തെ ചൂട്.
ഈ അവസ്ഥ സെപ്റ്റംബര്‍ പകുതി വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കിയ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ പൊടിയോടു കൂടിയ ചൂട് കാറ്റും അനുഭവപ്പെടുന്നുണ്ട്.
Discussion about this post