തയ്യാറാക്കിയത്; സിപി കാലടി & ആരിഫ് ഒറവില്‍
എഴുത്തും വായനയും പ്രതിരോധത്തിന്റെ ഉത്സവം കൂടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം. പുതുതലമുറ സാമൂഹ്യ മാധ്യമങ്ങളില്‍ അടയിരിക്കുകയാണ്, ഗൗരവമേറിയ വായനയോ ചിന്തയോ എഴുത്തോ ഉണ്ടാകുന്നില്ല എന്ന സമീപ കാല വിമര്‍ശനത്തിന് തീര്‍ത്തും മറുപടിയുമായിരുന്നു വായനയുടെ ഈ അപൂര്‍വ വിരുന്ന്. എഴുത്തുകാരെക്കാള്‍ വായനക്കാരുടേതാകണം പുസ്തക മേളകള്‍. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി നിറക്കുന്ന പോലെ സമാന കാഴ്ചയായിരുന്നു ട്രോളിയുമായി ബുക്ക് സ്റ്റാളുകളില്‍ കയറി ഇറങ്ങുന്ന വായനക്കാര്‍.
വിവിധ ഭാഷകളില്‍ നിന്നുള്ള കവിതയും കഥയും നോവലും ട്രോളികളില്‍ നിറഞ്ഞു. വായനയില്ലാതെ മലയാളിക്ക് ജീവിതമില്ലെന്നു തെളിയിക്കുന്നതായിരുന്നു മേളയിലെ മലയാളി സാന്നിധ്യം. മലയാളത്തില്‍ നിന്നുള്ള മിക്ക പ്രസാധകരും പുസ്തകങ്ങളുമായി മേളയില്‍ സജീവമായിരുന്നു. പ്രവാസത്തിന്റെ പ്രദീക്ഷയും നോവും സ്വഭാവികമായും ചര്‍ച്ചയായി. കുടുംബ സമേതം കൂട്ടമായെത്തുന്ന മലയാളികള്‍ സമീപകാല രാഷ്ട്രീയവും സാഹിത്യ പ്രവണതകളും ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നത് കാണാമായിരുന്നു.
പുസ്തകങ്ങളുടെ ലോകം കുട്ടികളും നെഞ്ചിലേറ്റി, പെണ്ണെഴുത്തുകാരുടെ സാന്നിധ്യമായിരുന്നു ഇത്തവണത്തെ ഹൈലെറ്റ്. പ്രകാശനം ചെയ്ത 180 ഓളം പുസ്തകങ്ങളില്‍ 40 ഓളം പുസ്തകങ്ങള്‍ സ്ത്രീകളുടേതായിരുന്നു. പ്രകാശന ചടങ്ങും മികച്ച സാംസ്കാരിക സംവാദ വേദികളായി. അതില്‍ 10 വയസ്സുകാരി താഹാനി ഹാശിര്‍ മുതല്‍ പ്രവാസ ലോകത്തു നിന്നുള്ള എഴുത്തുകാരികളും കേരളക്കരയിലെ മുതിര്‍ന്ന എഴുത്തുകാര്‍വരെ ഉള്‍പ്പെടുന്നു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയിറങ്ങുമ്പോള്‍ 10 ദിവസത്തിന് അനുഭവതിളക്കം ഏറെ. ലോക ഭാഷകളിലെ ലക്ഷ കണക്കിന് പുസ്തകങ്ങളുടെ ചൂരും ചൂടും അനുഭവിച്ചറിഞ്ഞ ദിന രാത്രങ്ങള്‍, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങള്‍ മുഴുവനും ഇവിടെ വായനക്കാര്‍ക്കായി ഒരുക്കിയിരുന്നു. 37-ാമത് അന്താരാഷ്ട്ര പുസ്തകമേള അവസാനിക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടിയാണ് ചേര്ക്ക പെടുന്നത്. 2019 ഷാര്‍ജക്ക് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. ലോക പുസ്തകം തലസ്ഥാനം എന്ന പദവി കൈ വരിക്കുകയാണ്. മൂന്നര പതിറ്റാണ്ടു കൊണ്ട് ഷാര്‍ജ എന്ന അറബ് ദേശം ലോകത്തിന് നല്കിയ വൈജ്ഞാനിക വിപ്ലവത്തിനുള്ള അംഗീകാരമാണ് ഈ പദ്ധതി.
അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിയ ഷാര്‍ജ ഭരണാധികാരി ഹിസ് എക്സിലെന്സി ഡോക്ടര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കസ്മി യുടെ നേത്രതവും ദിഷ്ണയും ആണ് ഈ അംഗീകാരത്തിന്റെ പിന്നില്‍. ലോക ജനതയെ അക്ഷര സ്നേഹത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഏക ഭരണാധികാരി യാണ് ഷാര്‍ജ സുല്‍ത്താന്‍. നിരവിധി ലോക പ്രശസ്ത പഠന ഗവേഷണ ചരിത്ര ഗ്രന്ഥങ്ങള്‍ എഴുതിയ വ്യക്തിത്വമാണ് സുല്‍ത്താന്റേത്.
ഇതിന്റെ സംഘാടനത്തിന്റെ മുഴുവന്‍ ക്രഡിറ്റും മലയാളിയായ എക്സ്സ്റ്റര്ണല് അഫയേഴ്സിലെ ഉദ്യോഗസ്ഥനും ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ അമരക്കാരനും ആയ മോഹന്‍ കുമാര്‍ ആണ്. ഷാര്‍ജ പുസ്തകമേള ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന മലയാളത്തിന്റെ അഭിമാനമാണ് മോഹന്‍ കുമാര്‍. 37 വര്‍ഷമായി അദ്ദേഹം ഈ മാമാങ്കത്തിന് കൂടെ ഉണ്ട്. ലോക പുസ്തക തലസ്ഥാന മായി ഷാര്‍ജ ഉയരുമ്പോള്‍ അതിന്റെ തലപ്പത്ത് ഒരു മലയാളി സാന്നിദ്യം ഉണ്ടാകുക എന്നത് ഓരോ മലയാളിക്കും അഭിമാനം ആണ്.
മേളയില്‍ നിറഞ്ഞ മലയാളി പെണ്ണെഴുത്തിലെ പുതു കിരണങ്ങള്‍
സോണിയ റഫീക്ക് പരിഭാഷ പെടുത്തിയ വേര്‍ജിനിയ ബൂള്ഫ് / അപൂര്‍ണ്ണ വിശാദങ്ങള് എന്ന പുസ്തകം കൈയ്യടക്കത്തോടെ പരിഭാഷപ്പെടുത്തുവന് സോണിയ റഫീക്കിന് സാധിച്ചിട്ടുണ്ട് എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. പ്രണയത്തെ ഒരു ഉന്മാദമാക്കി മാറ്റി അതിനെ അലൗകികമായ ഒരു വിഭ്രാന്തിയിലേക്ക് എത്തിച്ചു സാഹിത്യത്തെ അപൂര്‍വ ചാരുതയോടെ സമീപിച്ച എഴുത്തുകാരിയായിരുന്നു വേര്‍ജിനിയ ബൂള്ഫ്. പ്രണയവും വിഷാദവും വ്യാപിച്ചു കിടക്കുന്ന സാഹിത്യ രചനകളെ പെറുക്കി എടുത്ത് വായിക്കാന്‍ പ്രേരണ നല്കുന്ന ഒന്നാണ് സോണിയയുടെ എഴുത്ത്.
സോഫിയ ഷാജഹാന്റെ ‘ഒറ്റമുറിവ് ‘ എന്ന കവിത, ഏകാന്തതയുടെയും പ്രണയത്തിന്റെയും അനാഥമായ ആത്മവേദനകളുടെയും അവസാനിക്കാത്ത കാതിരിപ്പിന്റെയും സംഗീതമാണ്. ശ്രീദേവി വടക്കേടത്തിന്റെ രണ്ടു പുസ്തകങ്ങള്‍ ആണ് ഈ മേളയില്‍ പ്രകാശനം ചെയ്തത്. ‘കൈകളില്‍ നീല ഞെരമ്പുകളില്‍’ മറ്റൊന്ന് ‘സലൂണ്‍’. കുറച്ച് ദൂരത്താണ് സലൂണ്‍ എങ്കിലും ആ ഇടം ഒരാളുടെ ഉടലിലാണ്. അത്രയും പെരുമാറ്റം ഉള്ള ഒരു സ്ഥലം സ്ത്രീ ജീവധത്തിലെ ആ ഇടമാണ് സലൂണ്‍.
മരണ മുഖത്തു നിന്ന് അതിജീവനത്തിന്റെ മഹാപദങ്ങളിലേക്ക് കൈ ഉയര്‍ത്തിയ മനുഷ്യ വംശത്തിന്റെ കഥയാണ് ‘ നോഹയുടെ പറവകള്‍’ എന്ന നോവലിലൂടെ ഹണി ഭാസ്കര്‍ പറഞ്ഞിരിക്കുന്നത്.. ‘ പരാജിതരുടെ ഭൂപടം’ കവിത സമാഹാരവും ഈ മേളയില്‍ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരി ഡോക്ടര്‍ കെപി സുധീരയുടെ രണ്ടു പുസ്തകങ്ങള്‍ ‘ജിബ്രാന്റ പ്രണയോത്സവം’ മറ്റൊന്ന് ‘സലാല’ ഷാര്‍ജ പുസ്തകോത്സവത്തില്‍ വളരെ ശ്രദ്ധ നേടിയ രണ്ടു പുസ്തകങ്ങള്‍ ആയിരുന്നു.
വിസ്മയങ്ങളുടെ വന്‍ കാരയിലൂടെയുള്ള ജീവിത സഞ്ചാരമാണ് അശ്വതി ശ്രീകാന്തിന്റെ ‘മഴയുറുമ്പുകളുടെ രാജ്യം’ എന്ന കവിത സമഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. ആദ്യ കഥാസമഹാരവുമായി മേളയില്‍ എത്തിയ ആതിര സന്ദീപ് ‘മീര മാധവം’ ത്തിലൂടെ അവരുടെ തീഷ്ണമായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ്.
ഫൗസിയ കല്പറ്റിന്റെ ‘മഴ നനഞ്ഞ മണ്ണിടങ്ങള്‍’ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആയ സോണിയ ഷിനോയ്യുടെ കവിത സമാഹാരം ‘ആകയാല്‍ സാക്ഷ്യപ്പെടുത്തുന്നു’. ബിയം സുഹ്റയുടെ ‘വര്‍ത്തമാനം’ 10 വയസ്സുകാരി താഹാനി ഹാശിര്ന്റെ ‘ത്രോ മയ് വിന്‍ഡോ പന്‍സ്, സബീന എം സാലിയുടെ തണല്‍പ്പെയ്ത്, ജാസ്മിന് സമീര്‍ എഡിറ്റ് ചെയ്ത കവിത സമാഹാരം ‘ മക്കള്‍ക്ക് ‘, ഉഷ ശിനോജിന്റെ ‘മുഖ മുടി മരം’ , ശാലിനി ദേവന്ധിന്റെ ‘ഏക താരകം’, ജസീന്ത മൊറീസിന്റെ ‘നീതി തേടി ഒരു പെണ് പ്രവാസം’, ഉഷ ചന്ദ്രന്റെ ഉഷ മലരികള്‍, എടപ്പാള്‍ ആനക്കര സ്വദേശി അനീഷ പിയുടെ അന്വേഷ എന്ന കവിത സമാഹാരവും മേളയില്‍ പ്രകാശനം ചെയ്തു. അങ്ങിനെ പോകുന്നു പെണ്ണെഴുതുകാരുടെ നിര..പുസ്തക മേളയില്‍ ആദ്യാവസാനം വരെ നിറഞ്ഞ സാന്നിധ്യമായിരുന്നു പെണ്ണെഴുത്തുകാര്‍.. പ്രകാശനം ചെയ്തതില്‍ 25 ഓളം പെണ്ണെഴുതുകാരും 40 ഓളം പെണ്ണെഴുതുകാരുടെ പുസ്തകങ്ങളും ഇവരുടെ സംഭാവനയായി മേളയില്‍ ഉണ്ടായിരുന്നു.
നിരവധി പ്രമുഖര്‍ ആണ് മേളയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മേളയില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ മന്ത്രിമാരായ കെടി ജലീല്‍, ജി സുധാകരന് , ശശി തരൂര്‍ എംപി, എംകെ മുനീര്‍ എംല്‍എ, മുനവ്വറലി ശിഹാബ് തങ്ങള്‍, എംഎ ബേബി, ജോണ്‍ ബ്രിട്ടാസ്, ദീപ നിഷാന്ത് തുടങ്ങി നിരവധി സാമൂഹ്യ, രാഷ്ട്രീയ സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖര്‍ മേളയുടെ സാന്നിധ്യമായി.
Discussion about this post