ദോഹ: കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ നിറം മാറ്റി ഖത്തര്‍. റോഡുകള്‍ക്ക് നീലനിറമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയിരിക്കുന്നത്. കറുപ്പിന് പകരം റോഡുകള്‍ക്ക് നീല നിറം നല്‍കുന്നതിലൂടെ താപനില 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിറംമാറ്റം.
പരീക്ഷണാടിസ്ഥാനത്തിലാണ് ഖത്തര്‍ ഇപ്പോള്‍ റോഡുകള്‍ക്ക് നീലനിറം നല്‍കിയിരുക്കുന്നത്. ദോഹ സൂഖ് വാഖിഫിന് മുന്പിലെ അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റിലുള്ള 200 മീറ്റര്‍ വരുന്ന റോഡിനാണ് നീല നിറം നല്‍കിയത്. നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.
ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്നാണ് ഖത്തര്‍ റോഡിന്റെ നിറം മാറ്റിയിരിക്കുന്നത്. താപനില നിരീക്ഷിക്കുന്നതിനായി പ്രത്യേക ഉപകരണങ്ങളും റോഡിന്റെ സമീപത്തായി തന്നെ സ്ഥാപിച്ചിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ചൂടില്‍ നിന്നും രക്ഷനേടാനായാണ് പുതിയ തീരുമാനം.
Discussion about this post