അബുദാബി: യുഎഇ പൗരന്മാർക്ക് ഇനി അഞ്ചുവർഷത്തെ ഇന്ത്യൻ വിസ അനുവദിക്കും. അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ്, ബിസിനസ് വിസകളാണ് ഇന്ത്യ നൽകിത്തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലാണ് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎഇയിൽ താമസിക്കുന്ന ഏത് എമറാത്തിപൗരനും അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ്, ബിസിനസ് വിസകൾ ഉടനടി നൽകുകയെന്നത് നടപ്പാക്കുകയാണെന്നും ഇത് സർക്കാർ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കുമെന്നും സ്ഥാനപതി അറിയിച്ചു.
ഇന്ത്യയിലേക്കുള്ള പതിവ് യാത്രക്കാരാണെങ്കിലും ഹ്രസ്വകാല അല്ലെങ്കിൽ സിംഗിൾ എൻട്രി വിസ കാരണം ബുദ്ധിമുട്ട് നേരിടുന്നുവെന്ന എമറാത്തികളുടെ പരാതി കണക്കിലെടുത്താണ് പുതിയ സംവിധാനമെന്നും ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.
Discussion about this post