ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തടവുകാരുടെ മോചനത്തിനായുള്ള സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. പ്രവാസികളടക്കം വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തടവിലാക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതത്തിനുള്ള സാധ്യത തുറക്കാനാണ് നടപടിയെന്ന് പ്രസിഡന്റ് ഉത്തരവില്‍ വ്യക്തമാക്കി.
Discussion about this post