കേരളപ്പിറവി ദിനത്തില്‍ ഭീമന്‍ തിരുവാതിരക്കളിയൊരുക്കി പുന്നയൂര്‍ക്കുളം പ്രതിഭ കോളേജ് വിദ്യാര്‍ത്ഥികള്‍

kamal haasan, gouthami, entertainment, gossip, collywood, tamil movies
പുന്നയൂര്‍ക്കുളം: കേരളപ്പിറവി ദിനത്തില്‍ ഇത്തവണ വ്യത്യസ്ഥ ആഘോഷത്തിലാണ് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം പ്രതിഭ കോളേജ് വിദ്യാര്‍ത്ഥികള്‍. കോളേജിലെ നാല് ക്ലബുകള്‍ ഒന്നിച്ച് 150 ഓളം വിദ്യാര്‍ത്ഥിനികളെ അണിനിരക്കി കൂറ്റന്‍ തിരുവാതിരക്കളി ഒരുക്കിയാണ് കേരളപ്പിറവി ദിനം ആഘോഷിച്ചത്. unnamed കോളേജിലെ സോഷ്യല്‍ ക്ലബുകളായ പ്രതിഭ സര്‍ഗവേദി, ഭൂമിത്ര സേന, പ്രതിഭ ടൂറിസം ക്ലബ്, പ്രതിഭ കാരുണ്യ നിധി എന്നീ കൂട്ടായ്മകള്‍ ഒന്നിച്ചാണ് കൂറ്റന്‍ തിരുവാതിരക്കളിയൊരുക്കിയത്. തിരുവാതിരക്കളിക്ക് സൂര്യ, അനില, ഐശ്വര്യ,ബിനീഷ് എന്നീ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി. thiru തിരുവാതിരക്കളിക്ക് പുറമെ വിദ്യാര്‍ത്ഥികളെക്കൊണ്ട് കേരളത്തിന്റെ ഭൂപടമൊരുക്കി വിദ്യാര്‍ത്ഥി കേരളവും കുട്ടികള്‍ ഒരുക്കിയിരുന്നു. കോളേജ് പ്രിന്‍സിപ്പള്‍ ഉമ്മര്‍ മാസ്റ്റര്‍, സാജന്‍, മഞ്‌ജേഷ്, അബ്ദുള്‍ റസാഖ്, ഷുക്കൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)