രാജാവിന്റെ മകന്‍ തകര്‍ത്തു വാരുന്നു; 'ആദി' കുടുംബസമേതം കാണാന്‍ കഴിയുന്ന മികച്ച ത്രില്ലര്‍, പ്രതീക്ഷിച്ചതിലും മേലെ നില്‍ക്കുന്ന സിനിമയെന്ന് പ്രേക്ഷകര്‍

pranav mohanlal, aadhi, movie review
മലയാളത്തിന്റെ താരരാജാവിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ 'ആദി'ക്ക് മികച്ച് റിപ്പോര്‍ട്ടുകള്‍. ആദിക്കായി സിനിമാ പ്രവേശനത്തിനായി മലയാള സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ആ കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ടാണ് ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ആദി അണിയിച്ചൊരുക്കിയത്. പ്രണവിന്റെ ആദ്യ സിനിമ എന്ന ലേബലും ഒപ്പം ത്രില്ലര്‍ സിനിമകളില്‍ തന്റേതായ മുഖമുദ്ര പതിപ്പിച്ച ജിത്തു ജോസഫ് എന്ന സംവിധായകന്റെ സാന്നിധ്യവും ചിത്രത്തിന് മികച്ച രീതിയില്‍ ഉള്ള പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിക്കുവാന്‍ കാരണമായി.ഹിറ്റുകളുടെ റെക്കോര്‍ഡ് കഥകള്‍ മാത്രം പറയുവാനുള്ള ആശിര്‍വാദ് സിനിമാസിന്റെ നിര്‍മാണ സംരംഭവും ചിത്രത്തിന്റെ പ്രൊമോഷന്‍ ഊര്‍ജം നല്‍കി. സംഗീത സംവിധായകന്‍ ആകുവാന്‍ ആഗ്രഹമായി നടക്കുന്ന ആദിത്യന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലേക്ക് ഉള്ള പ്രവേശനം നോക്കുന്ന ആദി തന്റെ ഒരു മ്യൂസിക് പെര്‌ഫോര്‍മന്‍സിനായി ബാംഗ്ലൂരില്‍ എത്തുന്നു.ബാംഗ്ലൂരില്‍ വെച്ചു നടക്കുന്ന ചില സംഭവ വികാസങ്ങളില്‍ ആദി താന്‍ അറിയാതെ ഭാഗമാകുന്നു.പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രത്തിന് ആധാരം. അഭിനേതാക്കളുടെ മികച്ച പ്രകടനം ചിത്രത്തില്‍ ഉടനീളം കാണുവാന്‍ സാധിക്കും.ആദ്യ നായകസിനിമയുടെ പതര്‍ച്ച ഒന്നുമില്ലാതെ ആദിത്യന്‍ എന്ന ടൈറ്റില്‍ കഥാപാത്രം മനോഹരമാക്കിയ പ്രണവിനാണ് ആദ്യത്തെ കൈയടി. തുടക്കകാരന്റെ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ തന്നെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രണവിന്റെ കഥാപാത്രത്തിന് സാധിച്ചു. ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് കാണിച്ച മികവും എടുത്തു പറയേണ്ടതാണ് പാര്‍ക്കര്‍ വിദ്യ പോലെ ചിത്രത്തിന് വേണ്ടി അദ്ദേഹം എടുത്ത പരിശ്രമങ്ങള്‍ എല്ലാം സ്‌ക്രീനില്‍ കാണുവാന്‍ സാധിച്ചു എന്നതും സന്തോഷം തരുന്നു. വരും നാളുകളില്‍ മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം പ്രണവിന് ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നു ഈ ചിത്രം. അതോടൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും മികച്ചു നിന്നു.ആദിത്യന്റെ അച്ഛനും അമ്മയുമായി വേഷമിട്ട സിദ്ദിഖും ലെനയും തങ്ങളുടെ മികച്ച പ്രകടനങ്ങളില്‍ ഒന്ന് തന്നെയാണ് ആദിയില്‍ കാഴ്ച്ച വെച്ചത്.വൈകാരിക രംഗങ്ങളില്‍ ഇവര്‍ പുലര്‍ത്തുന്ന മികവ് എക്കാലവും പ്രശംസനീയം തന്നെ. അതോടൊപ്പം ഷറഫുദീന്‍,സിജു വില്‍സന്‍, മേഘനാഥന്‍, ജഗപതി ബാബു, നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുശ്രീ,അഥിതി രവി തുടങ്ങിയവരും മികച്ചു നിന്നു. ജിത്തു സിനിമകളിലെ സ്ഥിരം സംഗീത സംവിധായകനായ അനില്‍ ജോണ്‌സണ് തന്നെയാണ് ആദിയിലും സംഗീതം കൈകാര്യം ചെയ്യുന്നത്. മികച്ച ഗാനങ്ങളും അതിലേറെ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന് ഊര്‍ജം നല്‍കി.സതീഷ് കുറിപ്പിന്റെ ക്യാമറയാണ് എടുത്തു പറയേണ്ട മറ്റൊന്ന്.സംഘട്ടന രംഗങ്ങളില്‍ ഇദ്ദേഹം പുലര്‍ത്തിയ മേന്മ അഭിനന്ദനാര്‍ഹമാണ്.ആയൂബ് ഖാന്റെ എഡിറ്റിംഗും മികച്ചു നിന്നു. ത്രില്ലര്‍ സിനിമകളില്‍ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ജിത്തു ഒരുക്കിയ ആദി ഭേദപ്പെട്ട ഒരു ത്രില്ലറാണെന്ന് നിസ്സംശയം പറയാം.ആദ്യ ചിത്രം എന്ന നിലയില്‍ പ്രണവും മികച്ചു നിന്നു.പ്രത്യേകിച്ചും പാര്‍ക്കര്‍ രംഗങ്ങളില്‍. ആരാധകരെ ആവേഷത്തിലാകുവാന്‍ എന്നവണ്ണം ഒരുക്കിയ ഗസ്റ്റ് റോളും തിയറ്ററില്‍ ആവേശം സൃഷ്ടിച്ചു.ഫാമിലിയായി കാണാവുന്ന മികച്ചൊരു ത്രില്ലര്‍ തന്നെയാണ് ആദി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)