പ്രഭാവര്‍മയ്ക്ക് വള്ളത്തോള്‍ പുരസ്‌കാരം

online sex racket, crime,
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക്. ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്‌കാരം. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കി രചിച്ച ശ്യാമമാധവം വ്യാസ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ്. കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ 15 അദ്ധ്യായങ്ങളടങ്ങിയ ശ്യാമമാധവത്തിന് വയലാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സൗപര്‍ണിക, ആര്‍ദ്രം, അവിചാരിതം തുടങ്ങിയവയാണ് പ്രഭാവര്‍മ്മയുടെ പ്രധാന കൃതികള്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം, വൈലോപ്പിള്ളി അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്‌കാരങ്ങള്‍ തുടങ്ങിയവയും പ്രഭാവര്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)