തിരിച്ചു കയറാതെ കരടികള്‍; ഓഹരി വിപണിയില്‍ ഇന്നും തകര്‍ച്ച

post-budget, market plunge,sensex down,sensex, mumbai stock market, india, business
മുംബൈ: കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി കമ്പോളത്തിലുണ്ടായ വന്‍ഇടിവ് തുടരുന്നു. ഈയാഴ്ച വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെയായിരുന്നു. ഇന്ന് വ്യാപാരം സമാപിക്കുമ്പോള്‍ സെന്‍സെക്സ് 309 .59 പോയിന്റ് ഇടിഞ്ഞു 34757 .16 പോയിന്റിലാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ നിഫ്റ്റി 94 .05 പോയിന്റ് ഇടിഞ്ഞ 10666 .55 പോയിന്റിലും ക്ലോസ് ചെയ്തു. ബജറ്റില്‍ ഓഹരി നിക്ഷേപങ്ങള്‍ക്ക് ദീര്‍ഘകാല മൂലധനനേട്ട നികുതി ഏര്‍പ്പെടുത്തിയതാണ് തുടര്‍ച്ചയായി വിപണിയിലെ കരടികളെ ഉണര്‍ത്തിയത്. ഇതോടൊപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നതിന് സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടും ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ തകര്‍ച്ചയും മാര്‍ക്കറ്റിന് ദോഷം ചെയ്തു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)