ഇന്ത്യന്‍ കോടീശ്വരി പുത്രിയുടെ ആഡംബര ജീവിതം; ഞെട്ടിത്തരിച്ച് ബ്രിട്ടന്‍ ജനത

world,india,britten,porsh life

ലണ്ടന്‍: ആഡംബര ജീവിതം കൊണ്ട് ബ്രിട്ടനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കോടീശ്വര പുത്രി. ബ്രിട്ടിഷ് മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഈ പെണ്‍കുട്ടിയെക്കുറിച്ചാണ്. യുകെയില്‍ ഏറ്റവും ആഡംബരമുള്ള വിദ്യാര്‍ഥി എന്നാണ് ഒറ്റവാക്കില്‍ ലോക പ്രശസ്തമായ ദി സണ്‍ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭാസത്തിനായി പെണ്‍കുട്ടി യുകെയിലേക്ക് പറന്നപ്പോള്‍ കൂടെ കൂട്ടിയത് 12 പരിചാരകരെയാണ്. സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആഡംബര ജീവിതത്തിലൂടെ ബ്രിട്ടനെ ഞെട്ടിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളില്‍ റൂമിനായി മറ്റ് കുട്ടികള്‍ തിക്കി തിരക്കുമ്പോള്‍ അത്യുഗ്രന്‍ ബംഗ്ലാവാണ് തന്റെ മകള്‍ക്കായി ഈ ഇന്ത്യന്‍ കോടീശ്വരന്‍ വാടകയ്‌ക്കെടുത്തിരിക്കുന്നത്.

കുട്ടിയെ പരിചരിക്കാനായി സദാസമയവും കാത്തുനില്‍ക്കുന്നത് 12 പേരാണ്. ഒരു പാചകക്കാരന്‍, മൂന്ന് വീതം സ്ത്രീ പുരുഷ വീട്ടുജോലിക്കാര്‍, പൂന്തോട്ട പരിപാലനത്തിന് ഒരാള്‍, പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കാനായി ഒരാള്‍, ഒരു ഡ്രൈവര്‍, ഇതിനു പുറമെ വേറെ രണ്ടു പേരും.  ഒരു റിക്രൂട്ട് മെന്റ് ഏജന്‍സിയില്‍ നിന്നാണ് ഇത്രയും പേരെ ജോലിക്കെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം ഒരാള്‍ക്ക് മുപ്പതിനായിരം പൗണ്ട് ആണ് നല്‍കുന്നത്. എന്തായാലും ആഡംബര ജീവിതം കൊണ്ട് ബ്രിട്ടനില്‍ താരമായിട്ടുണ്ട് ഈ ഇന്ത്യന്‍ കോടീശ്വര പുത്രി .
Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)