പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു

prayar gopalakrishnan,sabarimala,pampa river
ന്യൂഡല്‍ഹി: ലോക സംഗീതയാത്രയുടെ ഭാഗമായി മേയ് 10ന് ലോകപ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തുന്നു. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബീബര്‍ ഷോ നടത്തും. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 22ന് ആരംഭിക്കും. 4000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. ഏഷ്യയില്‍ മുംബൈയെ കൂടാതെ ടെല്‍ അവീവ്, ദുബായ് എന്നിവിടങ്ങളിലുമാണ് പരിപാടി അവതരിപ്പിക്കുന്നത്. 150 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ബീബര്‍ എത്തുന്നത്. പരിപാടിക്ക് ശേഷം, ബീബര്‍ ഡല്‍ഹി, ജയ്പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)