വിദേശരാജ്യ സന്ദര്‍ശന തിരക്കില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍; നൈജീരിയ വിട്ട മന്ത്രി ഇന്ന് ദുബായ് സന്ദര്‍ശിക്കും

ചുമതല ഏറ്റെടുത്തശേഷം യുഎഇയിലെ ആദ്യ പൊതുപരിപാടികളായിരിക്കും ഇത്.

ദുബായ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന്‍ ഇന്ന് ദുബായ് സന്ദര്‍ശിക്കും. വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനു ശേഷം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് മന്ത്രി. ദുബായിയില്‍ രണ്ട് പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.

ചുമതല ഏറ്റെടുത്തശേഷം യുഎഇയിലെ ആദ്യ പൊതുപരിപാടികളായിരിക്കും ഇത്. വെള്ളിയാഴ്ച രാവിലെ ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ കേന്ദ്രമന്ത്രി സംബന്ധിക്കും.

തുടര്‍ന്ന് 11.30-ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും ഒരുക്കുന്നുണ്ട്. യുഎഇയിലെ വിവിധ പ്രവാസി സംഘടനാനേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ ഒരു ലേബര്‍ ക്യാമ്പും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം നൈജീരിയ സന്ദര്‍ശിച്ചത്.

Exit mobile version