ജയ്പൂര്‍: ആര്‍എസ്എസ് ബന്ധങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും ഇറക്കിവിട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ജനസംഘം സ്ഥാപകനും ആര്‍എസ്എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് രാജസ്ഥാനിലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്താണ് സര്‍ക്കാര്‍ നടപടി കര്‍ശ്ശനമാക്കിയത്.
സ്കൂള്‍ സ്കോളര്‍ഷിപ്പ് ടെസ്റ്റില്‍ നിന്നാണ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നീക്കിയത്. അതേസമയം, അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന്റെ ഈ നടപടി വിവാദത്തിനും തിരികൊളുത്തി. കടുത്തഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാറിന് ദീന് ദയാല്‍ ഉപാധ്യായയെ പേടിയാണെന്നും ബിജെപി പരിഹസിച്ചു.
അതേസമയം, മുന്‍ ബിജെപി സര്‍ക്കാര്‍ ടാലന്റ് സെര്‍ച്ച് പരീക്ഷാ ടെസ്റ്റില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് വെറുതെ ചേര്‍ക്കുകയായിരുന്നെന്നും അതിനാലാണ് പേര് നീക്കിയതെന്നും രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതസാര വിശദീകരിച്ചു. ബിജെപി വിദ്യാഭ്യാസ സംവിധാനമാകെ കാവിവത്കരിച്ചുവെന്നും അത് നീക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം. നേരത്തെ, സവര്‍ക്കര്‍ പോര്‍ച്ചുഗലിന്റെ പുത്രനാണെന്ന് പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ചേര്‍ത്തിരുന്നു. ഇത് വിവാദമാവുകയും ചെയ്തതോടെയാണ് പുതിയ സര്‍ക്കാരിന്റെ കടുത്ത നടപടികള്‍.
Discussion about this post