ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് 24 മണിക്കൂര്‍ പോലും ആവുന്നതിന് മുമ്പ് രാജി പ്രഖ്യാപിച്ച് കര്‍ണാടകയിലെ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ. തുമകുരുവില്‍ പരാജയപ്പെട്ട മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡക്ക് വേണ്ടിയാണ് താന്‍ രാജി വെയ്ക്കുന്നതെന്ന് പ്രജ്വല്‍ രേവണ്ണ പറഞ്ഞു. പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കര്‍ണാടകയിലെ ജെഡിഎസിന്റെ ഏക എംപിയാണ് പ്രജ്വല്‍ രേവണ്ണ. വര്‍ഷങ്ങളായി വിജയം നിലനിര്‍ത്തിയിരുന്ന ഹാസന്‍ സീറ്റ് ദേവഗൗഡ തന്റെ കൊച്ചുമകന് വിട്ട് കൊടുക്കുകയായിരുന്നു. ഇവിടെ മത്സരിച്ച് പ്രജ്വല്‍ വിജയിക്കുകയും ചെയ്തു. 141324 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാല്‍ തുമകുരുവില്‍ മത്സരിച്ച ദേവഗൗഡ ബിജെപിയുടെ ബസവരാജിനോട് 13339 വോട്ടിന് പരാജയപ്പെട്ടു.
തുടര്‍ന്നാണ് പ്രജ്വല്‍ രാജി തന്റെ സീറ്റ് മുത്തച്ഛന് നല്‍കാന്‍ തീരുമാനിച്ചത്. രാവിലെ പത്രസമ്മേളനം വിളിച്ച് പ്രജ്വല്‍ രേവണ്ണ തന്റെ നിര്‍ണായക തീരുമാനം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവര്‍ത്തകരും എച്ച്ഡി ദേവഗൗഡ പാര്‍ലമെന്റില്‍ എത്തണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എച്ച്ഡി ദേവഗൗഡ, മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ളവരെ രാജിവെക്കുന്നതിന് മുമ്പ് കാണും. താന്‍ രാജിവെക്കുന്നതിന് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇല്ലെന്നും മുത്തച്ഛനെ പാര്‍ലമെന്റിലെത്തിക്കുക എന്നതു മാത്രമാണ് രാജിക്ക് പിന്നിലെന്നും പ്രജ്വല്‍ രേവണ്ണ പറഞ്ഞു. ദേവഗൗഡയുടെ മകനും കര്‍ണാടയിലെ മന്ത്രിയുമായ എച്ച്ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍.
Discussion about this post