BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്; ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല; ലിനിയെ ഓര്‍ത്ത് ആരോഗ്യമന്ത്രി

ലിനിയുടെ ജീവത്യാഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നഴ്‌സ് ലിനിയെ അനുസ്മരിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജയും രംഗത്തെത്തി.

Anitha by Anitha
May 21, 2019
in Kerala News, Politics, Stories
0
ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്; ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല; ലിനിയെ ഓര്‍ത്ത് ആരോഗ്യമന്ത്രി
69
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കേരളത്തിനെ ഭീതിയിലാഴ്ത്തിയ ആ കറുത്തദിനങ്ങളിലും ആത്മവിശ്വാസം കൈവിടാതെ സ്വന്തം ജീവന്‍ പോലും ത്യജിച്ച് ആതുരസേവനം നടത്തിയ നഴ്‌സ് ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്. നിപ്പാ ബാധ തിരിച്ചറിയുന്ന ഘട്ടത്തിലാണ് ലിനി കുഞ്ഞുമക്കളേയും കുടുംബത്തേയും പോലും വിട്ട് സേവനത്തിനിടെ മരണമേറ്റുവാങ്ങിയത്. ലിനിയുടെ ജീവത്യാഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നഴ്‌സ് ലിനിയെ അനുസ്മരിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജയും രംഗത്തെത്തി.
ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

READ ALSO

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

February 8, 2026
4
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

February 8, 2026
2

ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട് ഒരു വര്‍ഷം തികയുകയാണ്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. സമൂഹമാകെ ഭയപ്പെട്ടുപോയ അവസരമായിരുന്നു കേരളത്തില്‍ നിപ വൈറസ്ബാധ സ്ഥിരീകരിച്ച ദിവസങ്ങള്‍. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ സൂപ്പിക്കട എന്ന ഉള്‍പ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളേയാണ് നിപ വൈറസ് ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയുണ്ടായി. സാബിത്തിന്റെ മരണത്തിന് ശേഷമാണ് രോഗബാധ നിപ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിപയുടെ സാന്നിധ്യം അറിഞ്ഞത്. 2018 മേയ് 19ന് തന്നെ നിപ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായിരുന്നു. എന്നാല്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന കൂടി സ്ഥിരീകരിച്ചിട്ട് മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മേയ് 20-ാം തീയതി പൂനയില്‍ നിന്നുള്ള റിസള്‍ട്ടും വന്നു. നിപയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അത്.

19-ാം തീയതി മുതല്‍ തന്നെ ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ഥ വകുപ്പുകളിലേയും ബഹു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടത്തില്‍ വൈറസ് ബാധിതരായ 18 പേര്‍ക്ക് പുറമേ കൂടുതല്‍ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. മരണ നിരക്ക് വളരെ കൂടിയ വൈറസ് ആയതിനാല്‍ രോഗം പിടിപെട്ട 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. അജന്യ, ഉബീഷ് എന്നിവര്‍ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ഇതിനിടയില്‍ മേയ് 21-ാം തീയതി നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂക്ഷിച്ച പേരമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധമൂലം മരണപ്പെടാന്‍ ഇടയായത് എല്ലാവരേയും കടുത്ത ദു:ഖത്തിലാഴ്ത്തി. വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സജീഷ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരും ഡോക്ടര്‍മാരും മറ്റുപ്രവര്‍ത്തകരും എല്ലാമടങ്ങിയ ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്.

നിപ വന്നയിടത്ത് വീണ്ടും വരില്ലെന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള വവ്വാലുകളുടെ പ്രജനന കാലത്താണ് നിപ ബാധയുണ്ടാകാന്‍ സാധ്യതയുള്ളത്. ഇത്തവണ ആരോഗ്യ വകുപ്പ് നേരത്തെതന്നെ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോള്‍ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. ജനങ്ങളുടെയിടയില്‍ നല്ല ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. തുടര്‍ന്നും നാം നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൂട്ടായി പരിശ്രമിച്ചാല്‍ നിപ മാത്രമല്ല ഡെങ്കിപ്പനി, എച്ച്1 എന്‍1, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ എല്ലാ പകര്‍ച്ച വ്യാധികള്‍ക്കുമെതിരെ സംഘടിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനാകും. നാട് ഒരുമിച്ചു നിന്നാല്‍ ശുചിത്വവും രോഗ പ്രതിരോധവും സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. ലിനിയുടെ വേര്‍പാടിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കൈകോര്‍ക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

Tags: KeralaKK Shylajanurse Lini

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറില്‍ എത്തി; മദ്യപനെ പിടികൂടി പോലീസ് , സംഭവം ഒല്ലൂരില്‍

അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറില്‍ എത്തി; മദ്യപനെ പിടികൂടി പോലീസ് , സംഭവം ഒല്ലൂരില്‍

മൂന്നാറില്‍ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമം പാളി; കൈയ്യേറ്റക്കാര്‍ സബ് കളക്ടര്‍ രേണു രാജിനെ കണ്ട് പേടിച്ചോടി

മൂന്നാറില്‍ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമം പാളി; കൈയ്യേറ്റക്കാര്‍ സബ് കളക്ടര്‍ രേണു രാജിനെ കണ്ട് പേടിച്ചോടി

ബര്‍ഗറിനകത്ത് ചില്ലുകഷ്ണം; ബര്‍ഗര്‍ കിങ് ജീവനക്കാരന്‍ പോലീസ് പിടിയില്‍

ബര്‍ഗറിനകത്ത് ചില്ലുകഷ്ണം; ബര്‍ഗര്‍ കിങ് ജീവനക്കാരന്‍ പോലീസ് പിടിയില്‍

Discussion about this post

RECOMMENDED NEWS

explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

23 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

21 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

17 hours ago
6
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version