ലഖ്‌നൗ: യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പമുള്ള ബാബയാരെന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയ. അഖിലേഷ് യാദവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സാമ്യം തോന്നുന്ന ഒരാള്‍ക്കൊപ്പം ഹെലികോപ്റ്ററിനടുത്തേക്ക് അഖിലേഷ് നടന്നുനീങ്ങുന്ന ചിത്രമാണ് അഖിലേഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ,ഒറ്റ നോട്ടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രൂപം എന്നാല്‍ മുഖം വ്യക്തമല്ല.
ഞങ്ങള്‍ വ്യാജ ദൈവങ്ങളെ കൂടെക്കൂട്ടാറില്ല. എന്നാല്‍ ഞങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ഒരു ബാബാ ജി ഉണ്ട്. അദ്ദേഹം ഗോരഖ്പൂരില്‍ നിന്നാണ് വരുന്നത്. സംസ്ഥാനത്തെ ഓരോ വ്യക്തികളോടും ഇപ്പോള്‍ നടക്കുന്ന ഭരണത്തെ കുറിച്ച് അദ്ദേഹം തുറന്നു സംസാരിക്കും’ എന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. വ്യാജ ദൈവമല്ലെന്ന് അഖിലേഷ് പറഞ്ഞ സ്ഥിതിക്ക് അത് യോഗി ആവാന്‍ വഴിയില്ലെന്നാണ് ചിലരുടെ പരിഹാസരൂപേണയുള്ള കമന്റ്. എങ്കിലും ചിത്രം ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Discussion about this post