വടകര: വടകര ലോക്സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി ഉറച്ച ജയപ്രതീക്ഷയിലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്. ഇത്തവണ ഇടത് മുന്നണി മണ്ഡലത്തില്‍ ചരിത്രം വിജയം നേടുമെന്നും പി ജയരാജന് പ്രത്യാശ പ്രകടിപ്പിച്ചു.
കൊലപാതക രാഷ്ട്രീയ ചര്‍ച്ചയെ ജനം തള്ളിക്കളയുമെന്നും കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും നുണ പ്രചാരണങ്ങളെ ജനം തിരിച്ചറിഞ്ഞുവെന്നും ജയരാജന് പറഞ്ഞു.
സ്ത്രീകളുടെ വലിയ പിന്തുണയാണ് മണ്ഡലത്തില്‍ തനിക്ക് ലഭിക്കുന്നതെന്നും ഇടത് സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനുള്ള ശബ്ദപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ഇടത് മുന്നണിയുടെ ശക്തി പ്രകടിപ്പിച്ച റോഡ് ഷോയ്ക്കൊപ്പമാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പി ജയരാജന്.
Discussion about this post