തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സര്‍ക്കാര്‍ ഉടന്‍ അവധി പ്രഖ്യാപിച്ചു ഉത്തരവിറക്കുമെന്നാണ് സൂചന.
മധ്യവേനല്‍ അവധി തുടങ്ങിയ സാഹചര്യത്തില്‍ പരീക്ഷകള്‍ മാത്രമായിരിക്കും മാറ്റിവയ്‌ക്കേണ്ടി വരിക. 22 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ടിക്കാറാം മീണ അറിയിച്ചു. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചത്
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ച് അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.
Discussion about this post