തൃശൂര്‍: ബിഗ് ലൈവ് ടിവിയും ഓര്ഗനൈസേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ആന്‍ഡ് കൗണ്‍സിലേഴ്സും സംയുക്തമായി നടത്തിയ ലോക്സഭാ ഇലക്ഷന് പ്രീ പോള്‍ സര്‍വ്വേ നാളെ ഏപ്രില്‍ 19 വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് പ്രഖ്യാപിക്കും. കേരളത്തിലെ ഏറ്റവും വലിയ ഈ പ്രീ പോള്‍ സര്‍വ്വേ, വോട്ടര്‍മാരില്‍ നിന്നു നേരിട്ടും ഡിജിറ്റലായും മൂന്ന് ഘട്ടങ്ങളിലായി ഇരുപത്തിരണ്ടായിരത്തിലധികം സാമ്പിളുകള്‍ എടുത്തു കൊണ്ടാണ്
ഫലം പുറത്തു വിടുന്നത്.
ബിഗ്ന്യൂസ് ലൈവ് ഫേസ്ബുക്ക് പേജിലും ബിഗ് ലൈവ് ടിവി ഫേസ്ബുക്ക് പേജിലും ബിഗ് ലൈവ് ടിവി യൂട്യൂബ് ചാനലിലും ഈ സര്‍വ്വേ ഫലം ലഭിക്കും. മാര്‍ച്ച് രണ്ടാം വാരം, മാര്‍ച്ച് അവസാന വാരം, ഏപ്രില്‍ രണ്ടാം വാരം എന്നീ സമയങ്ങളിലായാണ് ഈ സര്‍വ്വേയ്ക്ക് വേണ്ടിയുള്ള സാമ്പിള്‍സ് ജനങ്ങളില്‍ നിന്ന് ശേഖരിച്ചത്. അതായത് തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം കഴിഞ്ഞ ഉടനെ ഒന്നാം ഘട്ടമായും പ്രചാരണം ചൂട് പിടിച്ചു വന്ന മാര്‍ച്ച് അവസാനം രണ്ടാം ഘട്ടമായും
പ്രചാരണം ഏറ്റവും കൊടുമ്പിരികൊണ്ട ഏപ്രില്‍ രണ്ടാം വാരം മൂന്നാം ഘട്ടമായും വോട്ടര്‍മാരുടെ അഭിപ്രായം ആരായുകയായിരുന്നു.
ദേശീയ -സംസ്ഥാന വിഷയങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രധാന സംഭവ വികാസങ്ങളെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുവെന്നും നിലവില്‍ ഉള്ള എംപിമാരുടെ പ്രവര്‍ത്തന മികവിനെ എങ്ങനെ മാര്‍ക്ക് ഇടുന്നു എന്നും ഓരോ മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വ്യക്തിഗത മികവില്‍ ആര്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുമെന്നും ആര് പ്രധാനമന്ത്രിയായി കാണാന്‍ ആണ് കേരളം ആഗ്രഹിക്കുന്നതെന്നും, കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് ആരാണെന്നും എല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഒരു സര്‍വ്വേ ആണ് ബിഗ് ലൈവ് ടിവിയും ഓര്ഗനൈസേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ആന്‍ഡ് കൗണ്‍സിലേഴ്സും കൂടി നടത്തിയിട്ടുള്ളത്.
Discussion about this post