കേരളത്തിലെ ഏറ്റവും മികച്ച എംപിമാരെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയ ഇന്ത്യ ടുഡേ റാങ്കുകള്‍ പ്രഖ്യാപിച്ചു

വടകര എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, തിരുവനന്തപുരം എംപി ശശി തരൂര്‍, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, ആലത്തൂര്‍ എംപി ഡോക്ടര്‍ പികെ ബിജു എന്നിവരാണ് ആദ്യ നാലു റാങ്കില്‍ ഉള്ളവര്‍.

ഏറ്റവും മികച്ച എംപിയെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റാങ്കുകള്‍ പ്രഖ്യാപിച്ചു. വടകര എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, തിരുവനന്തപുരം എംപി ശശി തരൂര്‍, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, ആലത്തൂര്‍ എംപി ഡോക്ടര്‍ പികെ ബിജു എന്നിവരാണ് ആദ്യ നാലു റാങ്കില്‍ ഉള്ളവര്‍.

ദേശിയ മാധ്യമമായ ഇന്ത്യടുഡേ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകം റാങ്ക് തന്നെ പ്രഖ്യാപിച്ചാണ് അവര്‍ എംപിമാരെ വിലയിരുത്തിയത്. ഇന്ത്യടുഡേ റിപ്പോര്‍ട്ട് കാര്‍ഡിലൂടെ നമുക്ക് ഇന്ത്യയിലെ ഏത് എംപിയെ കുറിച്ചും അറിയാന്‍ സാധിക്കും. എംപിയുടെ സംസ്ഥാനതല റാങ്ക്, ഹാജര്‍ നില, ജനങ്ങള്‍ക്കായി ചെലവഴിച്ച പണം, പാര്‍ട്ടിതല റാങ്ക് തുടങ്ങിയവ നിഷ്പ്രയാസം അറിയാം.

16ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നമ്മള്‍തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച് ലോക്‌സഭയിലേക്ക് അയച്ച എംപി നാടിന് വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട്..? ജനങ്ങള്‍ക്കായി അവര്‍ ലോക്‌സഭയില്‍ എന്തെങ്കിലും ശബ്ദിച്ചോ..? അവര്‍ സഭയില്‍ എത്താറുണ്ടോ..? ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വേയും റാങ്കും രേഖപെടുത്തിയത് എന്നാണ് ഇന്ത്യ ടുഡേ അവകാശപ്പെടുന്നത്.

ഇന്ത്യടുഡേ റാങ്ക് പ്രകാരം വടകരയില്‍ നിന്നും ലോക് സഭയിലെത്തിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് കേരളത്തിലെ എംപിമാരില്‍ ഒന്നാമത്. എ പ്ലസ് ഗ്രേഡ് നേടിയ അദ്ദേഹത്തിന് 92 ശതമാനം ഹാജറും ഉണ്ട്. മാത്രമല്ല 17.4 കോടി രൂപയാണ് അദ്ദേഹം ജനങ്ങള്‍ക്കായി ചെലവഴിച്ചത്.

തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലെത്തിയ ശശി തരൂരാണ് സംസ്ഥാന തല റാങ്കിങ്ങില്‍ രണ്ടാമത്. എ ഗ്രേഡ് നേടിയ അദ്ദേഹത്തിന് 86 ശതമാനം അറ്റന്റന്‍സ് ഉണ്ട്. അദ്ദേഹം 19.1 കോടി രൂപയുടെ പദ്ധതികളാണ് ജനങ്ങള്‍ക്കായി ആവിഷ്‌കരിച്ചത്.

ഇടുക്കിയിലെ എംപി ജോയ്‌സ് ജോര്‍ജും ആലത്തൂര്‍ എംപി പികെ ബിജുവും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ജോയ്‌സ് ജോര്‍ജിന് 87 ശതമാനവും ബിജുവിന് 89 ശതമാനവും ഹാജര്‍ ഉണ്ട്. ജോയ്‌സ് ജോര്‍ജ് 18.1 കോടിയും ബിജു 19.5 കോടിയും എംപി ഫണ്ടില്‍ നിന്നും വിനിയോഗിച്ചിട്ടുണ്ട് എന്നാണ് ഇന്ത്യ ടുഡേ വിലയിരുത്തല്‍.

ഇതില്‍ ആദ്യ റാങ്ക് കരസ്ഥമാക്കിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ മത്സര രംഗത്തില്ല. രണ്ടാം റാങ്ക് നേടിയ ശശി തരൂര്‍ വീണ്ടും തിരുവനന്തപുരത്തു നിന്നും മൂന്നാം സ്ഥാനത്തുള്ള ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ നിന്നും നാലാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടര്‍ പികെ ബിജു ആലത്തൂരില്‍ നിന്നും വീണ്ടും ജനവിധി തേടുന്നുണ്ട്.

SOURCE: http://WWW.INDIATODAY.IN

Exit mobile version