കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷനും ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി 16, 17 തിയതികളില്‍ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിഷുദിനത്തിലാണ് രാഹുല്‍ കേരളത്തില്‍ എത്തുക.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം. ഒപ്പം രാഹുല്‍ അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയുടെ വീട് സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്. അദ്ദേഹം പത്തു പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് രാഹുലിന്റെ വയനാട് ഓഫീസ് അറിയിച്ചിരിക്കുന്നത്.
Discussion about this post