കൊല്ലം: ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ‘ഹൃദയസ്പര്‍ശം’ എന്ന പദ്ധതിക്കെതിരായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയ കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് ചുട്ടമറുപടി നല്‍കുന്ന സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലാകുന്നു. ‘പ്രളയം വന്നപ്പോള്‍ പോലും ഈ പൊതിച്ചോറ് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തി നിര്‍ത്തലാക്കിയിട്ടില്ലെന്നും പിന്നെയല്ലേ’- എന്ന ക്യാപ്ഷനോടെ മാധ്യമപ്രവര്‍ത്തകയും മുന്‍ എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന ഊര്‍മ്മിള മോഹന്‍ദാസിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയിലെ സാധാരണക്കാരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണമെത്തിക്കുന്ന ഡിവൈഎഫ്‌ഐയുടെ പദ്ധതിയാണ് നിര്‍ത്തലാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. ഒട്ടേറെ പാവപ്പെട്ടവര്‍ക്ക് സഹായകരമാകുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തിയെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെതിരെ ജനരോഷവും ശക്തമാണ്.
കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. ‘ഹൃദയസ്പര്‍ശം’ എന്ന പേരിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ രാഷ്ട്രീയഭേദമന്യെ പിന്തുണയും നല്‍കിയിരുന്നു. വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഉച്ചഭക്ഷണ പൊതികള്‍ ആശുപത്രിയിലെത്തിച്ചാണ് യുവാക്കള്‍ വിതരണം നടത്തിയിരുന്നത്. മുടക്കമില്ലാതെ 700 ദിവസങ്ങളിലായി 30 ലക്ഷം പൊതികളാണ് ഇതിനകം വിതരണം ചെയ്തത്. ഈ ആശ്വാസ പദ്ധതി നിര്‍ത്തലാക്കുമെന്ന വാര്‍ത്തയോട് കണ്ണീരോടെയാണ് സാധാരണക്കാര്‍ പ്രതികരിച്ചത്.
ഊര്‍മ്മിളയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഒരാഴ്ചയ്ക്ക് മുന്‍പേ ജില്ലാ ചാര്‍ജ്കരാനും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും ഓര്‍മപ്പെടുത്താന്‍ വിളിക്കും അടുത്താഴ്ച നിങ്ങളാട്ടോ പൊതിച്ചോറ്. അന്ന് തന്നെ മേഖല ഭാരവാഹികള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്തു പത്തുരണ്ടായിരം നോട്ടീസ് അടിച്ചു യൂണിറ്റ് കമ്മിറ്റികള്‍ക്ക് വിതരണം ചെയ്യും. അന്ന് വൈകുന്നേരം പണി കഴിഞ്ഞു വന്ന യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എല്ലാ ക്ഷീണവും മാറ്റി വെച്ചു കയ്യിലൊരു നോട്ട് ബുക്കുമായി പ്രദേശത്തിറങ്ങി നോട്ടീസ് വിതരണം ചെയ്യും ഓരോ വീട്ടിലെയും അമ്മമാര്‍ ചേച്ചിമാര്‍ താരാമെന്ന് പറയുന്ന പൊതിച്ചോറിന്റെ എണ്ണം എഴുതി വെക്കും. ഒരിക്കലെങ്കിലും മെഡിക്കല്‍ കോളേജില്‍ കൊടുക്കുന്ന പൊതിച്ചോര്‍ വാങ്ങി കഴിച്ചിട്ടുള്ളവരായതു കൊണ്ട് തന്നെ മേഖല നല്‍കുന്ന ക്വാട്ടയില്‍ കൂടുതല്‍ പൊതിച്ചോറുകള്‍ എല്ലാ വീടുകളില്‍ നിന്നും ലഭിക്കും. തലേ ദിവസം മേഖലാ ഭാരവാഹി പിന്നെയും വിളിക്കും എല്ലാം ഓക്കേ അല്ലെ സഖാവെ. അതെ സഖാവേ ഞങ്ങള്‍ ദേ ഓര്‍മ്മിപ്പിക്കാന്‍ ഒന്നുകൂടി പ്രദേശത്തിറങ്ങുവാ. എല്ലാ വീട്ടിലും ഒന്നുടെ കയറും നാളെയാട്ടോ കൃത്യം 11 മണിക്ക് തന്നെ എടുത്തു വെച്ചേക്കണേ ഞങ്ങള്‍ വരുമെ (അപ്പൊ മിക്ക വീട്ടിലും ‘അമ്മമാര്‍ നാളത്തേയ്ക്ക് തരാനുള്ള പൊതിച്ചോറിന്റെ കറികള്‍ എങ്ങനെ ഗംഭീരമാക്കാം എന്നുള്ള ചര്‍ച്ചയിലായിരിക്കും. (അയ്യോ മോനെ ഞങ്ങളിപ്പോ പറഞ്ഞെ ഉള്ളു നിങ്ങടെ കാര്യം എന്ന് പറഞ്ഞായിരിക്കും മിക്ക വീട്ടിലും സ്വീകരണം ). പിറ്റേ ദിവസം രാവിലെ വീട്ടിലെ പൊതിച്ചോറിനു വാഴ ഇല വെട്ടി കൊടുത്തിട്ട് ‘അമ്മ ചോറെടുത്തോട്ട ഇപ്പൊ വരാം എന്നു പറഞ്ഞു ഒരു റൗണ്ട് കൂടി ഇറങ്ങും എന്നിട് 11 മണിക്ക് യൂണിറ്റിലെ 2 വീതം സഖാക്കള്‍ ഓരോ കിറ്റും ആയി ഓരോ സൈഡില്‍ നിന്നും കേറി തുടങ്ങും പറഞ്ഞതിലും ഒന്നും രണ്ടും പൊതി കൂടുതലായിരിക്കും എല്ലാ വീടിലും. ഒടുവില്‍ ഇതെല്ലം തലേ ദിവസം മേടിച്ചു വെച്ച ബോക്‌സിലാക്കി മേഖല കമ്മറ്റി വിളിച്ച വണ്ടി റോഡിലെത്തുമ്പോള്‍ അതില്‍ കേറ്റി അത്തരമൊരു മൂന്നാലു വണ്ടിയിലും സഖാക്കളുടെ ഓട്ടോയിലുമൊക്കെ കെട്ടി ഒരു മണിക്ക് മെഡിക്കല്‍ കോളേജിലെത്തുമ്പോ ഒരു നീണ്ട നിരയാണ് ഞങ്ങളെ കാത്തു നില്‍ക്കുന്നത്. ആ വരിയില്‍ നില്‍ക്കുന്ന അവസാനത്തെ ആളിനും പൊതി വിതരണം ചെയ്തു കഴിയുമ്പോള്‍ സമയം രണ്ടര ആകും എന്നിട്ട് അവിടെ കിടക്കുന്ന മുഴുവന്‍ പൊതിച്ചോറിന്റെ വേസ്റ്റും വണ്ടിയില്‍ തിരിച്ചു കേറ്റി അവിടുന്നൊരു മിനറല്‍ വാട്ടറും കുടിച്ചു മിച്ചം പൊതി ഉണ്ടേല്‍ അതിലൊരു പിടി സഖാക്കള്‍ എല്ലാരും വാരി തിന്ന് ഈ വെസ്റ്റെല്ലാം നാട്ടിലെ ഒരു പറമ്പില്‍ കൊണ്ടിട്ട് കത്തിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ മണി 8 കഴിയാറുണ്ട്. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിയും ഇതാണ് ചെയ്യുന്നത് അങ്ങനെ വര്‍ഷത്തില്‍ എല്ലാ ദിവസം ഞങ്ങളുടെ സഖാക്കള്‍ ഇതാണ് ചെയ്യുന്നത്. ഒരു ഇലക്ഷനു വേണ്ടി പത്തു വോട്ടു പിടിക്കാന്‍ ഞങ്ങള്‍ക്ക് ഇത്രയും ചെയ്യണ്ട ആവശ്യമില്ല. പ്രളയം വന്നപ്പോള്‍ നിര്‍ത്തിട്ടില്ല പിന്നല്ലേ.
Discussion about this post