ആലത്തൂര്‍: ആലത്തൂര്‍ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ്, അവിടെ രാഷ്ട്രീയമാണ് പറയേണ്ടതെന്ന് ആലത്തൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജു. രാഷ്ട്രീയം പറയേണ്ട മണ്ഡലത്തില്‍ കോണ്‍ഗ്രസ് അത് ചെയ്യുന്നില്ലെന്ന് പികെ ബിജു പറഞ്ഞു.
കോണ്‍ഗ്രസിന് മണ്ഡലത്തില്‍ രാഷ്ട്രീയം പറയാനില്ലാത്തതിനാല്‍ മറ്റ് പലതും പറയുകയാണ്. തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇതൊന്നും ആലത്തൂരിനെ സ്വാധീനിക്കില്ല. ഇവിടെ അടിയുറച്ച പ്രവര്‍ത്തകരും അണികളുമുണ്ട്. ഒരു സംശയവും വേണ്ട. മൂന്നാം തവണയും നല്ല ഭൂരിപക്ഷത്തോടെ ആലത്തൂരില്‍നിന്ന് വിജയിക്കുമെന്ന് ഉറച്ചപ്രതീക്ഷയുണ്ടെന്നും പികെ ബിജു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് തെറ്റായി വ്യാഖ്യാനിച്ചെന്നും ആ പരാമര്‍ശം സംബന്ധിച്ച് എ വിജയരാഘവന് തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പികെ ബിജു പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല. എല്ലാം കോണ്‍ഗ്രസിന്റെ വ്യാഖ്യാനങ്ങളാണ്. ഇനിയും കോണ്‍ഗ്രസ് രാഷ്ട്രീയം പറയാന്‍ തയാറായില്ലെങ്കില്‍ ഉള്ള വോട്ടും നഷ്ടപ്പെടുമെന്നും പികെ ബിജു മാധ്യമങ്ങളോട് സംസാരിക്കവെ വിശദീകരിച്ചു.
Discussion about this post