കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ എംപി. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇത്രയധികം ആത്മാര്‍ത്ഥമായി സംസാരിക്കുകയും സമരത്തിനിറങ്ങാന്‍ തയ്യാറാവുകയുമാണെങ്കില്‍ അദ്ദേഹം ബിജെപിക്ക് അനുയോചിച്ച ആളാണെന്ന് നളിന്‍ കുമാര്‍ വ്യക്തമാക്കി.
ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാദ്ധ്യസ്ഥനല്ലേ?. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ബിജെപിയില്‍ അണിചേരുകയാണ്.
അതേസമയം ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലെറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസ്സിലാക്കണം. കേരളം നഷ്ടപെട്ടാല്‍ കുത്തിയിരിക്കന്‍പോലും സ്ഥലമുണ്ടാവില്ലെന്നും പരസ്യമായി അധിഷേപിക്കുകയും ചെയ്തു.
Discussion about this post