തിരുവനന്തപുരം: കൊല്ലം എംഎല്‍എയും പ്രമുഖ നടനുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മീ ടൂ’ ക്യാംപയിന്റെ ഭാഗമായി ആരോണവുമായി മുന്നോട്ട് വന്നിരുന്നു. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ബിന്ദു കൃഷ്ണ.
നിയമനടപടികള്‍ക്ക് മുകേഷ് വിധേയനാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പാര്‍ട്ടി നിയമവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സമാന്തര സംവിധാനം ഉപയോഗിച്ചുകൊണ്ട് ആരോപണ വിധേയരെ രക്ഷിക്കുന്നുവെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
‘ മീ ടൂ’ ക്യംപയിന്റെ ഭാഗമായി ആദ്യമായാണ് ഒരു മലയാളിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ക്യാംപയിന്റെ ഭാഗമായി ടെസ് ജോസഫ് തന്റെ ട്വിറ്റര്‍ അക്കൗണ്ടലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കോടീശ്വരന്‍ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. പരിപാടിയുടെ മലയാളം അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറുവാന്‍ നിര്‍ബന്ധിച്ചു. അതില്‍ പ്രയാസം അന്നത്തെ തന്റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചു. അദ്ദേഹവുമായി ഒരു മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം അന്നു തന്നെ തന്നെ അവിടെ നിന്നും മാറ്റി. അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നു. അന്ന് എനിക്ക് 20 വയസായിരുന്നു, ഇപ്പോള്‍ 19 കൊല്ലം കഴിയുന്നു’, ഇങ്ങനെയാണ് ടെസ് ജോസഫ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Discussion about this post